26 April 2024 Friday

ബൈക്ക് ഇടിച്ചുവീണ പശുവിന്റെ കൊമ്പ് നെഞ്ചിൽ തറച്ചു; യുവാവിന് ദാരുണാന്ത്യം

ckmnews

ഒറ്റപ്പാലം: വരോട്ട് ബൈക്കിടിച്ച് വീണ പശുവിന്റെ കൊമ്പ് ശരീരത്തില്‍ തുളഞ്ഞുകയറി യുവാവ് മരിച്ചു. ബൈക്ക് യാത്രികനായിരുന്ന പനമണ്ണ കുഴിക്കാട്ടില്‍ കൃഷ്ണപ്രജിത്താണ് (22) മരിച്ചത്. വാഹനമിടിച്ച പശു സംഭവസ്ഥലത്തുതന്നെ ചത്തു.ശനിയാഴ്ച വൈകീട്ട് ഏഴരയോടെ വീട്ടാമ്പാറ-പനമണ്ണ റോഡിലായിരുന്നു അപകടം. ഉടമകള്‍ മേയ്ച്ചുകൊണ്ടുപോകുകയായിരുന്ന പശുവിനെ ഇടിച്ച് ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബൈക്കില്‍നിന്ന് തെറിച്ചുവീണ യുവാവിന്റെ നെഞ്ചില്‍ പശുവിന്റെ കൊമ്പ് തുളഞ്ഞുകയറി.നാട്ടുകാര്‍ ചേര്‍ന്ന് കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃഷ്ണപ്രജിത്തിനെ രക്ഷിക്കാനായില്ല. ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും. അച്ഛന്‍: കൃഷ്ണകുമാര്‍. അമ്മ: പരേതയായ പ്രീതകുമാരി. സഹോദരന്‍: കിഷോര്‍.