27 April 2024 Saturday

ദേശീയ ഗെയിംസ്: റോവിങ്ങില്‍ കേരളത്തിന് സ്വര്‍ണവും വെള്ളിയും

ckmnews

ദേശീയ ഗെയിംസ്: റോവിങ്ങില്‍ കേരളത്തിന് സ്വര്‍ണവും വെള്ളിയും


അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസിൽ കേരളത്തിന് സ്വർണവും വെള്ളിയും. വനിതകളുടെ റോവിങ്ങിലൂടെയാണ് ഇരുമെഡലുകളും കേരളം സ്വന്തമാക്കിയത്. വനിതകളുടെ ഫോർ വിഭാഗത്തിൽ കേരളം സ്വർണം നേടി. വിജിന മോൾ, ആവണി, അശ്വനി കുമാരൻ, അനുപമ ടി.കെ എന്നിവരടങ്ങിയ ടീമാണ് കേരളത്തിനായി സ്വർണം നേടിയത്.വനിതാ വിഭാഗം റോവിങ് കോക്സ് ലെസ് പെയറിലാണ് കേരളത്തിന് വെള്ളി ലഭിച്ചത്. ആർച്ച എയും അലീന ആന്റോയുമാണ് കേരളത്തിനായി ഈ ഇനത്തിൽ മത്സരിച്ചത്. 7:47.5 മിനിറ്റുകൊണ്ട് ഇവർ മത്സരം പൂർത്തീകരിച്ചു.ഈ ഇനത്തിലെ സ്വർണം ഒഡിഷ സ്വന്തമാക്കി. മധ്യപ്രദേശിനാണ് വെങ്കലം