26 April 2024 Friday

നടിയും മോഡലുമായ ആകാംക്ഷ മോഹന്‍ മരിച്ച നിലയില്‍

ckmnews

നടിയും മോഡലുമായ ആകാംക്ഷ മോഹന്‍ മരിച്ച നിലയില്‍


മുംബൈ: യുവനടിയും മോഡലുമായ ആകാംക്ഷ മോഹനെ (30) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.



ഹരിയാണ യമുന നഗർ സ്വദേശിയാണ്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. 'എന്നോട് ക്ഷമിക്കണം ആരും മരണത്തിന് ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം, ഞാൻ പോകുന്നു' എന്നാണ് കുറിപ്പിലുള്ളത്.


ബുധനാഴ്ചയാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. അന്ന് രാത്രി ഭക്ഷണം ഓർഡർ ചെയ്തിരുന്നു. വ്യാഴാഴ്ച മുറിവൃത്തിയാക്കാൻ എത്തിയർ വിളിച്ചിട്ട് വാതിൽ തുറന്നില്ല. ഇതോടെ ഹോട്ടൽ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.