27 April 2024 Saturday

തെറ്റ് ചെയ്തതായി ശ്രീനാഥ് ഭാസി സമ്മതിച്ചു; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ckmnews

തെറ്റ് ചെയ്തിട്ടുണ്ട് എന്ന് ശ്രീനാഥ് ഭാസി സമ്മതിച്ചെന്നും കുറച്ചു നാളത്തേയ്ക്ക് അദ്ദേഹത്തിന് പുതിയ സിനിമകൾ നൽകേണ്ട എന്നാണ് തീരുമാനമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. എത്ര നാൾ എന്നത് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിക്കും. 4 സിനിമകളുടെ ഡബ്ബിങ് ജോലികളും ഒരു സിനിമാ ഷൂട്ടിംഗും പൂർത്തിയാക്കാൻ അനുവദിക്കും. നടീ നടന്മാരുടെ നിസ്സഹകരണം ഒരുപാട് നാളായി സിനിമ മേഖല നേരിടുന്ന പ്രശ്നമാണ്. 


ഒരു സിനിമയ്ക്ക് കരാറിൽ നിശ്ചയിച്ചതിനേക്കാൾ തുക അദ്ദേഹം വാങ്ങിയിരുന്നു. ഈ തുക തിരിച്ചു നൽകാം എന്ന് സമ്മതിച്ചിട്ടുണ്ട്. മലയാളസിനിമയിൽ ഒരു പെരുമാറ്റചട്ടം ആവശ്യമാണെന്നും സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിൽ മാറ്റം ഉണ്ടായിട്ടില്ലെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കുന്നു.