27 April 2024 Saturday

രണ്ടാഴ്ചക്കിടെ രണ്ട് ലക്ഷം പേർക്ക് വൈറൽ പനിപ്പകർച്ച

ckmnews

തിരുവനന്തപുരം: ഓണത്തിനുശേഷം സംസ്ഥാനത്ത് വൈറൽ പനി കുതിച്ചുയരുന്നുവെന്ന് കണക്കുകൾ. സാധാരണ മഴക്കാലത്താണ് വൈറൽ പനി പടരുന്നതെങ്കിൽ കാലംതെറ്റിയാണ് നിലവിലെ പനിപ്പകർച്ച.

സെപ്റ്റംബർ ഒന്നുമുതൽ പത്തുവരെ 96,288 പേരാണ് ചികിത്സ തേടിയിരുന്നതെങ്കിൽ സെപ്റ്റംബർ 11 മുതൽ ശനിയാഴ്ച (സെപ്റ്റം.24) വരെയുള്ള കണക്കുപ്രകാരം പനി ബാധിച്ചവർ രണ്ട് ലക്ഷം (2,01,533) പേരാണ്.

ഫലത്തിൽ ഓണത്തിനുശേഷം പനിബാധിതരുടെ എണ്ണം മുൻ ആഴ്ചയിലേതിന്‍റെ രണ്ടിരട്ടിയായി എന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ഓണസമയത്തെ കൂടിച്ചേരലുകൾ, മാസ്ക് ഉപയോഗം കുറഞ്ഞത് എന്നിവയാകാം നിലവിലെ രോഗപ്പകർച്ചക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.ജലദോഷം, പനി, ചെവിവേദന, മൂക്കൊലിപ്പ്, ചുമ, തൊണ്ട വേദന തുടങ്ങിയ പതിവ് ലക്ഷണങ്ങൾ തന്നെയാണ് നിലവിൽ പടരുന്ന വൈറൽ പനിക്കും. രോഗം ഭേദമായി ആരോഗ്യം പഴയപടിയാകാനും സമയമെടുക്കുന്നുവെന്ന് അനുഭവസ്ഥർ പറയുന്നു. പനി മാറിയാലും ക്ഷീണം ശേഷിക്കുകയാണ്.