26 April 2024 Friday

പോപ്പുലർഫ്രണ്ട് ഹർത്താൽ:കണ്ണൂർ ജില്ലയിൽ രണ്ടിടത്ത് ബോബേറ്

ckmnews

കണ്ണൂർ ജില്ലയിൽ ഹർത്താലിന്റെ മറവിൽ വ്യാപക ആക്രമണം. ജില്ലയിൽ ഇന്ന് രണ്ടിടത്ത് ബോംബേറുണ്ടായി. മട്ടന്നൂർ ഇല്ലൻമൂലയിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞു.ബോംബേറിൽ കെട്ടിടത്തിലെ ജനൽ ചില്ലുകൾ തകർന്നു. പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആക്രമി ഓടി രക്ഷപ്പെട്ടെന്നാണ് വിവരം. പൊലീസ് ഈ മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.


അതിനിടെ കണ്ണൂർ കല്യാശേരിയിൽ രണ്ട് പെട്രോൾ ബോംബുകളുമായി ഒരാൾ പിടിയിലായി . നാല് പേർ ഓടി രക്ഷപ്പെട്ടു. ഇരുചക്ര വാഹനത്തിൽ ആക്രമണം ലക്ഷ്യമിട്ട് പെട്രോൾ ബോംബുകളുമായി പോകവെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയയത്.കല്ല്യാശ്ശേരി – മാങ്ങാട് റോഡിൽ വെച്ചാണ് പെട്രോൾ ബോംബുകൾ പിടികൂടിയത്