26 April 2024 Friday

ചാലിശേരി ജി സി സി ഫുട്ബോൾ അക്കാദമി അണ്ടർ 18 യൂത്ത് ഐ ലീഗ് മൽസരത്തിനായി യാത്ര തിരിച്ചു.

ckmnews

ചാലിശേരി ജി സി സി ഫുട്ബോൾ അക്കാദമി അണ്ടർ 18 യൂത്ത് ഐ ലീഗ് മൽസരത്തിനായി യാത്ര തിരിച്ചു.


കോട്ടയത്ത് വെച്ച് നടക്കുന്ന അണ്ടർ 18 യൂത്ത് ഐലീഗിൽ പങ്കെടുക്കുന്നതിനായി

  ചാലിശേരി ജി.സി.സി ഫുട്ബോൾ അക്കാദമി അംഗങ്ങൾക്ക് ക്ലബ്ബ് ഹൗസിൽ യാത്രയയപ്പ്  നൽകി.അണ്ടർ -18 യൂത്ത് ഫുട്ബോൾ ലീഗ് മത്സരത്തിനുള്ള ജിസിസി ടീമിന് പൊന്നറ ഗോൾഡ് ഡയമണ്ട് സ്പോൺസർ ചെയ്ത ജേഴ്‌സിയുടെ  പ്രകാശനം സ്ഥാപന  ഡയറക്ടർമാരായ ഷബീൻ , ഇക്ബാൽ എന്നിവർ ചേർന്ന് ഗ്രാമത്തിലെ പ്രശ്സ്ത ഫുട്ബോൾ താരവും ക്ലബ്ബ് അംഗവുമായ പി.കെ. സ്റ്റീഫന് നൽകി ജേഴ്സി പ്രകാശനം നടത്തി ടീം ക്യാപ്റ്റൻ ശിവ ജേഴ്സി ഏറ്റുവാങ്ങി.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും , കേരള ഫുട്ബോൾ അസോസിയേഷനും നേതൃത്വം നൽകുന്ന യൂത്ത് ഐ ലീഗിൽ പങ്കെടുക്കുവാൻ കഴിയുന്നത് ജിസിസി ഫുട്ബോൾ അക്കാദമിക്ക്   

 ലഭിക്കുന്ന ആദ്യത്തെ ചരിത്രനേട്ടമാണ്.ഗ്രാമത്തിലെയും സമീപ പ്രദേശങ്ങളിലേയും കാൽപന്ത് കളിയിൽ മികവ് തെളിയിച്ച ഇരുപത്തോളം താരങ്ങളാണ് കോട്ടയത്തേക്ക് പോകുന്നത്.അഞ്ച് ദിവസങ്ങളായി നടക്കുന്ന  മൽസരത്തിൽ വെള്ളിയാഴ്ച രാവിലെ .ടി .ഐ .എഫ് . എ അക്കാദമി കോട്ടയവുമായി ജി.സി.സി അക്കാദമി ഏറ്റുമുട്ടും.ചടങ്ങ് ജിസിസി രക്ഷാധികാരി ബാബു നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.വി. മണികണ്ഠൻ അദ്ധ്യക്ഷനായി.കോച്ച് റംഷാദ്,എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനു, റഷീദ്, ബഷീർ ടി.എം , ഇക്ബാൽ , ബാബു , നാസർ, ഉമ്മർ, ശശി കരിപ്പാലി എന്നിവർ പങ്കെടുത്തു, ക്ലബ്ബ് സെക്രടറി നൗഷാദ് മൂക്കുട്ട സ്വാഗതവും  വൈസ് പ്രസിഡന്റ് ബഷീർ നന്ദിയും പറഞ്ഞു