26 April 2024 Friday

മുഖ്യമന്ത്രിയും സംഘവും യൂറോപ്പിലേക്ക്;ഫിൻലൻഡും നോർവെയും സന്ദര്‍ശിക്കും

ckmnews

മുഖ്യമന്ത്രിയും സംഘവും യൂറോപ്പിലേക്ക്;ഫിൻലൻഡും നോർവെയും സന്ദര്‍ശിക്കും


തിരുവനന്തപുരം∙മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക്.ഒക്ടോബർ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നത്.വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സന്ദര്‍ശിച്ചേക്കും. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും.