26 April 2024 Friday

സമ്പര്‍ക്കരോഗം:തൃശ്ശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ കടുത്ത നിയന്ത്രണം.

ckmnews

സമ്പര്‍ക്കരോഗം:തൃശ്ശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ കടുത്ത നിയന്ത്രണം.


കുന്നംകുളം:ജില്ലയിലെ മുഴുവൻ സ്വകാര്യ ആശുപത്രികളിലും കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്താൻ മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു.അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ സമ്പർക്കക്കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി.കോവിഡ്‌ ലക്ഷണങ്ങളോടെ വരുന്നവർക്കായി ഒ.പി., ഐ.പി. വിഭാഗങ്ങളിൽ പ്രത്യേകം സജ്ജീകരണങ്ങൾ ഏർപ്പെടുത്തണം.കോവിഡ് വാർഡുകളിൽ ഡോക്ടർമാർ, നഴ്‌സുമാർ, ശുചീകരണജീവനക്കാർ എന്നിവരടങ്ങുന്ന പ്രത്യേകസംഘത്തെ നിയോഗിക്കണം.വ്യക്തിഗതസംരക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രമേ കോവിഡ് രോഗികളുടെ അടുത്തുപോകാവൂ. ഈ പ്രത്യേകസംഘം ആശുപത്രിയുടെ മറ്റ് പ്രദേശങ്ങളിലേക്ക് പ്രവേശിക്കുവാനോ മറ്റ് രോഗികളുമായി ഇടപഴകാനോ പാടില്ല.ആശുപത്രികളിൽ സന്ദർശകർക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തണം. വാഹനങ്ങളും ഡ്രൈവർമാരെയും കർശനമായി പരിശോധിക്കണം. ആശുപത്രികൾക്ക് പുറമേ ആരോഗ്യമേഖലയിലെ മറ്റ് സ്ഥാപനങ്ങൾക്കും ഈ നിബന്ധന ബാധകമാണ്.ആശുപത്രി മാനേജ്‌മെന്റുകളുമായി സംസാരിക്കുന്നതിനും ജീവനക്കാരെ ബോധവത്കരിക്കുന്നതിനും ഡി.എം.ഒ.യുടെ നേതൃത്വത്തിൽ ഓൺലൈനായി ചർച്ച നടത്തും. ആരോഗ്യവകുപ്പിന്റെ പരിശോധനയുമുണ്ടാകും. പിഴവ് കണ്ടെത്തിയാൽ തിരുത്തുംവരെ സ്ഥാപനം അടച്ചിടേണ്ടിവരും.