26 April 2024 Friday

വയനാട്ടിൽ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ തെരുവുനായ ആക്രമണം

ckmnews

വയനാട്ടിൽ ആദിവാസി വിദ്യാർ‌ത്ഥിനിക്ക് നേരെ തെരുവുനായ ആക്രമണം. പടിഞ്ഞാറത്തറയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് തെരുവുനായ ആക്രമിച്ചത്. വിദ്യാർത്ഥിനിയുടെ മുഖത്തും തുടയിലും പരുക്കേറ്റു. പരുക്കേറ്റ സുമിത്രയെ കൽപ്പറ്റ ​ഗവൺമെൻര് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ സഹോദരിക്കൊപ്പം വയലിൽ ആടിനെ അഴിക്കാൻ പോയപ്പോഴായിരുന്നു തെരുവുനായയുടെ ആക്രമണമുണ്ടായത്. തരിയോട് ഗവ ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് സുമിത്ര. പടിഞ്ഞാറത്തറ മാടത്തും പാറ കോളനിയിലെ സുരേഷ് – തങ്ക ദമ്പതികളുടെ മകളാണ്.