26 April 2024 Friday

ഒറ്റപ്പാലത്ത് മദ്റസ വിദ്യാര്‍ഥിക്ക് തെരുവ്നായയുടെ കടിയേറ്റു

ckmnews

ഒറ്റപ്പാലം(പാലക്കാട്): സംസ്ഥാനത്ത് ഇന്നും തെരുവ് നായ ആക്രമണം. ഒറ്റപ്പാലം വരോട് അത്താണിയില്‍ മദ്റസ വിദ്യാർത്ഥിക്കു തെരുവ് നായയുടെ കടിയേറ്റു. 12 കാരൻ മെഹനാസിനാണ് തെരുവ് നായയുടെ കടിയേറ്റത്. മദ്റസ വിട്ട് വീട്ടിലേക്ക് നടന്നുവരുന്നതിനിടെയായിരുന്നു ആക്രമണം. പ്രദേശത്ത് നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റതായി നാട്ടുകാര്‍ പറഞ്ഞു.