26 April 2024 Friday

വീട്ടമ്മയും രണ്ട് മക്കളും കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; മകൻ മരിച്ചു 

ckmnews

കൊല്ലം: ഏരൂരിൽ വീട്ടമ്മയും രണ്ട് മക്കളും കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ മകൻ മരിച്ചു. ഇരണ്ണൂര്‍ക്കരികം സ്വദേശി അഖിലാണ് മരിച്ചത്. പരിക്കേറ്റ വീട്ടമ്മയേയും മകളേയും പുനലൂര്‍ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരണ്ണൂര്‍ക്കരികം സ്വദേശിയായ സുജാത രണ്ട് മക്കൾക്കൊപ്പം കിണറ്റിൽ ചാടിയത്. വീഴ്ച്ചയുടെ ആഘാതത്തിൽ അഖിൽ കിണറിന്റെ താഴ്ഭാഗത്തേക്കു പോയി. സുജാതയും മകളും കിണറിലുണ്ടായിരുന്ന ഒരു പൈപ്പിൽ പിടിച്ചു കിടന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരേയും രക്ഷിച്ചത്. വീട്ടമ്മേയയും മകളേയും  താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുനലൂരിൽ നിന്നും ഫയര്‍ഫോഴ്സെത്തിയാണ് അഖിലിന്റെ മൃതദേഹം പുറത്തെടുത്തത്. കുടുംബവഴക്കാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്നാണ് നിഗമനം. ആശുപത്രിയില്‍ ചികിത്സയിലുള്ള സുജാതയുടേയും മകൾ ആര്യയുടെയും മൊഴി കിട്ടിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നു ഏരൂർ പൊലീസ് പറഞ്ഞു.