26 April 2024 Friday

ആവേശം വാനോളം: നെഹ്‌റു ട്രോഫി വള്ളംകളി തുടങ്ങി; മത്സരത്തിനിറങ്ങുന്നത് 77 വള്ളങ്ങൾ

ckmnews

ആലപ്പുഴ ∙ നെഹ്റു ട്രോഫി ജലോത്സവം ആരംഭിച്ചു. ഉച്ചയ്ക്ക് 2 മുതലാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരം. 77 വള്ളങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. ഉച്ചയ്ക്ക് 2നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. കാലാവസ്ഥ അനുകൂലമാണെങ്കിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനം ഉണ്ടാകും.