27 April 2024 Saturday

മൃതദേഹം കട്ടിലിനടിയില്‍, മുഖത്തും ശരീരത്തും പരിക്കുകള്‍, റിട്ട നഴ്സിംഗ് സൂപ്രണ്ട് മരിച്ച നിലയില്‍

ckmnews

തിരുവനന്തപുരം: പൗഡിക്കോണത്ത് വൃദ്ധയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. റിട്ട. നഴ്സിംഗ് സൂപ്രണ്ടായ വിജയമ്മയെ (80) ആണ് വാടകവീട്ടില്‍ മരിച്ചനിലിയല്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. കൊലപാതകമെന്നാണ് പൊലീസ് സംശയം. 


വിജയമ്മയും ഇരുകാലുകളുമില്ലാത്ത ഏക മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുറിക്കുള്ളിൽ കട്ടിലിനടിയിലായിട്ടാണ് വിജയമ്മയുടെ മൃതദേഹം കിടന്നിരുന്നത്. ശരീരത്തിലും,മുഖത്തും പരിക്കുകളുണ്ട്. മൃതദേഹത്തിന് രണ്ട് ദിവത്തെ പഴക്കമുണ്ട് . ഫോറൻസിക്കും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ശ്രീകാര്യം പൊലീസ് കേസെടുത്തു.