26 April 2024 Friday

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചാൽ പിടിവീഴും; ആധുനിക പരിശോധന സംവിധാനവുമായി പൊലീസ്

ckmnews

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചുള്ള റോഡപകടങ്ങൾ തടയാൻ നടപടിയുമായി സംസ്ഥാന പൊലീസ്. ഡ്രൈവർമാർ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ ‘ആൽക്കോ സ്‌കാൻ ബസ് സംവിധാനം ഉപയോഗിച്ച് ശാസ്ത്രീയ പരിശോധന നടത്തി നിയമ നടപടികൾ സ്വീകരിക്കും. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക ഉപകരണവും കിറ്റുമുപയോഗിച്ചായിരിക്കും പരിശോധന