26 April 2024 Friday

കാസർഗോഡ് പതിനഞ്ചുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ

ckmnews

കാസർഗോഡ് ബദിയടുക്കയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. പെർള സ്വദേശി ആലിക്കുഞ്ഞിയെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. 


പതിനഞ്ചുകാരിയുടെ വീട്ടിൽ പ്ലംബിംഗ് ജോലിക്കായി എത്തിയപ്പോഴായിരുന്നു പീഡനം. ആ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ആദ്യം കുട്ടി ആരേയും അറിയിച്ചിരുന്നില്ല. പിന്നീട് വീട്ടുകാരോട് പറയുകയായിരുന്നു. തുടർന്നാണ് കുടുംബം പൊലീസിൽ വിവരമറിയിക്കുന്നത്.