26 April 2024 Friday

അച്ഛൻ പുറകോട്ടെടുത്ത ഓട്ടോ ഇടിച്ച് രണ്ടരവയസുകാരി മരിച്ചു

ckmnews

ഇടുക്കി  : അച്ഛൻ ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് രണ്ടര വയസ്സുകാരി മരിച്ചു .  കട്ടപ്പന വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് ശ്രീക്കുട്ടി ദമ്പതികളുടെ മകൾ ഹൃദികയാണ് മരിച്ചത്. രാവിലെ വീടിന് മുറ്റത്ത് വച്ചാണ് അപകടം. കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.