26 April 2024 Friday

സംവിധായകൻ ഷാജി കൈലാസിന്റെ അമ്മ ജാനകി എസ്.നായർ അന്തരിച്ചു

ckmnews

തിരുവനന്തപുരം: സംവിധായകൻ ഷാജി കൈലാസിന്റ 'അമ്മ ജാനകി എസ് നായർ (88)അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം.


പരേതനായ ശിവരാമൻ നായരാണ് ഭർത്താവ്. മക്കൾ: ഷാജി കൈലാസ്, കൃഷ്ണകുമാർ (റോയ്), ശാന്തി ജയശങ്കർ. മരുമക്കൾ: ചിത്ര ഷാജി, രതീഷ്, ജയശങ്കർ (പരേതൻ).


കുറച്ചു ദിവസമായി ഇവർ അസുഖബാധിതയായിരുന്നു. കാപ്പ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണ് ഷാജി കൈലാസ് അമ്മയുടെ മരണവിവരം അറിയുന്നത്. ഉടൻതന്നെ ഷൂട്ടിങ് നിർത്തിവച്ച് ഷാജി കൈലാസും അണിയറ പ്രവർത്തകരും കുറവൻകോണത്തെ വീട്ടിലേക്കെത്തി.