26 April 2024 Friday

പ്രഭാതസവാരിക്കിറങ്ങിയ മധ്യവയസ്കൻ മിനിലോറിയിടിച്ച് മരിച്ചു..

ckmnews

പ്ര​ഭാ​ത സ​വാ​രി​ക്കി​റങ്ങിയ മ​ധ്യ​വ​യ​സ്ക​ന്‍ വാഹനമിച്ച്‌ മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഏലാചോല ബഷീര്‍ (59) ആണ് മരിച്ചത്. കോഴിക്കോട് - പാലക്കാട് ദേശീയ പാതയില്‍ കാവുങ്ങല്‍ മഹേന്ദ്രപുരി ഹോട്ടലിന് സമീപത്ത് ഇന്ന് രാവിലെ 5.55 നായിരുന്നു അപകടം.


പാല്‍ കയറ്റി വരികയായിരുന്ന മിനി ലോറിയാണ് ഇടിച്ചത്. ഡ്രൈവറും നാട്ടുകാരും ഉടന്‍ തന്നെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല.