27 April 2024 Saturday

വടകര സജീവന്റെ മരണം; പ്രതികളായ പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ckmnews

വടകര സജീവന്റെ മരണത്തില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം. എസ്‌ഐ എം.നിജേഷ്, സിപിഒ പ്രജീഷ്, എഎസ്‌ഐ അരുണ്‍, സിപിഒ ഗിരീഷ് എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. കോഴിക്കോട് പ്രിന്‍സിപ്പല്‍സ് സെഷന്‍സ് കോടതിയാണ് പ്രതികളായ പൊലീസുകാര്‍ക്ക് ജാമ്യം അനുവദിച്ചത്.ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നും മര്‍ദിച്ചിട്ടില്ലെന്നും സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.