26 April 2024 Friday

ദേശീയ പതാകയുടെ അളവുകള്‍ തെറ്റി; ഒരു ലക്ഷത്തിലധികം പതാകകൾ കുടുംബശ്രീ തിരികെ വാങ്ങി

ckmnews

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കിയിൽ വീടുകളിലും സ്ഥാപനങ്ങളിലും ഉയ‍ർത്താൻ വിതരണം ചെയ്തത് അളവുകളിലെ നിബന്ധന പാലിക്കാതെയുള്ള പതാകകൾ. ഇടുക്കി കുടുംബശ്രീ തെറ്റു കണ്ടെത്തിയതിനെ തുട‍ർന്ന് ഒരു ലക്ഷത്തിലധികം പതാകകൾ തിരികെ വാങ്ങി.തുന്നലുകൾ കൃത്യമല്ല. ഓരോ നിറത്തിനും ഓരോ വലിപ്പം. 30 രൂപയാണ് പതാകയ്ക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കിയത്. പുതിയ പതാക രണ്ടു ദിവസം കൊണ്ട് എവിടെ നിന്ന് കണ്ടെത്തുമെന്നറിയാതെ വിഷമത്തിലാണ് ഓർ‍ഡർ നൽകിയവർ.