26 April 2024 Friday

20 രൂപ കൂടുതല്‍ ഈടാക്കിയതിന് റെയില്‍വേയ്‌ക്കെതിരെ 22 വര്‍ഷം നീണ്ട നിയമപോരാട്ടം; ഒടുവില്‍ അനുകൂല വിധി

ckmnews

തന്റെ പക്കല്‍ നിന്നും ടിക്കറ്റ് ഇനത്തില്‍ അധിക തുക ഈടാക്കിയതിന് റെയില്‍വെയ്‌ക്കെതിരെ 22 വര്‍ഷം നീണ്ട നിയമപോരാട്ടം നടത്തിയ അഭിഭാഷകന് ഒടുവില്‍ നീതി. തുംഗനാഥ് ചതുര്‍വേദി എന്നയാളാണ് 22 വര്‍ഷം നീണ്ട നിയമപോരാട്ടം നടത്തിയത്. അധിക തുക ഈടാക്കിയതിന് ഇദ്ദേഹത്തിന് 15000 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ നോര്‍ത്ത് ഈസ്റ്റ് റെയില്‍വെയോട് ഉപഭോക്തൃ കോടതി നിര്‍ദേശിച്ചു. ചതുര്‍വേദിയില്‍ നിന്നും അധികമായി ഈടാക്കിയ 20 രൂപ 12 ശതമാനം പലിശയുള്‍പ്പെടെ തിരികെ നല്‍കാനും കോടതി ഉത്തരവിട്ടുറെയില്‍വേയില്‍ നിന്നും താന്‍ നേരിട്ട മോശം അനുഭവം ചോദ്യം ചെയ്ത് തുംഗനാഥ് ചതുര്‍വേദി എന്ന അഭിഭാഷകന്‍ നീണ്ട യാത്രയാണ് നടത്തിയത്. 1999ല്‍ മധുരയില്‍ നിന്നുള്ള ഒരു ട്രെയിന്‍ യാത്രയ്ക്കായി ടിക്കറ്റ് എടുത്തപ്പോഴാണ് റെയില്‍വേ ടിക്കറ്റിനത്തില്‍ 20 രൂപ അധികമായി ചാര്‍ജ് ചെയ്തത്. ഉടന്‍തന്നെ ചതുര്‍വേദി കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.