09 May 2024 Thursday

ചങ്ങരംകുളം ഐഎൻസി പ്രവാസി കൂട്ടായ്മ യൂത്ത്‌ കോൺഗ്രസ്സ്‌ സ്ഥാപകദിനം ആചരിച്ചു

ckmnews

ചങ്ങരംകുളം ഐഎൻസി

 പ്രവാസി കൂട്ടായ്മ യൂത്ത്‌ കോൺഗ്രസ്സ്‌ സ്ഥാപകദിനം ആചരിച്ചു

 

ചങ്ങരംകുളം:ഐഎൻസി പ്രവാസി കൂട്ടായ്മ യൂത്ത്‌ കോൺഗ്രസ്സ്‌ 62ആം സ്ഥാപകദിനം ആചരിച്ചു.നന്നംമുക്ക് യൂത്ത്‌ കോൺഗ്രസ്സ് പ്രസിഡന്റ് നിധിൻ ഭാസ്കർ പതാക ഉയർത്തി.രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സമിതികളിലെക്ക്‌ തിരഞ്ഞെടുക്കപ്പെട്ട  ആലംകോട് ഗ്രാമപഞ്ചായത്ത് മെമ്പർ  അബ്ദുസലാം (കുഞ്ഞു )വിനെയും നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ നൗഷാദ് കാഞ്ഞിയൂരിനെയും ,ആലംകോട് ഗ്രാമപഞ്ചായത്ത് മെമ്പർ സുജിത സുനിലിനെയും ഐഎൻസി ചങ്ങരംകുളം പ്രവാസി കൂട്ടായ്മ അനുമോദിച്ചു.അനസ് മാന്തടം സ്വാഗതം പറഞ്ഞ യോഗത്തിൽ ബഷീർ നരണിപ്പുഴ അധ്യക്ഷത വഹിച്ചു.ആലംകോട് മണ്ഡലം പ്രസിഡന്റ്‌ പിടി കാദർ ഉദ്ഘാടനം നിർവ്വഹിച്ചു. നന്നംമുക്ക്  മണ്ഡലം പ്രസിഡന്റ് നാഹിർ ആലുങ്ങൽ ,ശരീഫ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.ചടങ്ങിൽ അസ്‌ലം മാന്തടം , നന്നംമുക്ക്  മണ്ഡലം സെക്രട്ടറി അശ്റഫ് , സംസ്കാര സാഹിതി സെക്രട്ടറി പ്രണവം പ്രസാദ് , ഫാരിസ് മുഹമ്മദ് , മുഹമ്മദലി , അനീഷ് മുക്കുതല ,ഫിറോസ് മൂച്ചിക്കൽ എന്നിവർ സംസാരിച്ചു