09 May 2024 Thursday

മുഖ്യമന്ത്രി വിസിറ്ററാവണം; ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ

ckmnews

തിരുവനന്തപുരം: ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നതിനിടെ സര്‍വ്വകലാശാലകളിലെ ഗവര്‍ണറുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ ശുപാര്‍ശ. മുഖ്യമന്ത്രിയെ സര്‍വ്വകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും ഓരോ സര്‍വ്വകലാശാലകൾക്കും വെവ്വേറെ ചാൻസലറെ നിയമിക്കണമെന്നുമാണ് ശുപാര്‍ശ.


ഓര്‍ഡിനൻസ് വിഷയത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ  അനുനയിപ്പിക്കാനുള്ള സർക്കാരിൻറെ ശ്രമം നടക്കുന്നതിനിടെയാണ് ഗവർണ്ണറുടെ അധികാരം കുറയ്ക്കണമെന്ന് മറ്റൊരു ശുപാർശ. സര്‍വ്വകലാശാലകളുടെ അധികാരങ്ങൾ ഗവര്‍ണറില്‍ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കണമെന്നാണ് അംബേദ്കര്‍ സര്‍വ്വകലാശാല മുൻ വൈസ് ചാൻസര്‍ ശ്യാം ബി മേനോന്‍ അധ്യക്ഷനായ പരിഷ്കരണ കമ്മീഷൻ ശുപാര്‍ശ.