09 May 2024 Thursday

ദേശീയപാതാ വികസനം 2025-ൽ പൂർത്തിയാവും, കഴക്കൂട്ടം മേൽപ്പാലം കേരളപ്പിറവിക്ക് മുൻപ് തുറക്കും: മന്ത്രി റിയാസ്

ckmnews

തിരുവനന്തപുരം: 2025 - ഓടെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനം പൂർത്തിയാകുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പൊതുമരാമത്ത് റോഡുകളുടെ നിർമ്മാണ പുരോഗതി പരിശോധിക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിയാസ്.


എല്ലാം ജില്ലകളിലേയും പൊതുമരാമത്ത് വകുപ്പിന് കീഴിലെ നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് പരിശോധിക്കാനാണ് തീരുമാനമെന്നും തിരുവനന്തപുരം ജില്ലയിൽ തുടങ്ങിയ മറ്റു ജില്ലകളിലും നേരിട്ടെത്തി നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.  കേരളത്തിലെ ഏറ്റവും വലിയ ഫ്ളൈ ഓവറായ കഴക്കൂട്ടം പാലം കേരളപ്പിറവിയോട് അനുബന്ധിച്ച് തുറക്കും.