26 April 2024 Friday

മലവെള്ളപ്പാച്ചിലിൽ സംസ്ഥാനത്ത് 2 മരണം . 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ckmnews

മലവെള്ളപിച്ചിലിൽ സംസ്ഥാനത്ത് 2  മരണം . 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്: മുന്നറിയിപ്പുമായി മുഖ്യമന്ത്രി


പത്തനംതിട്ട: കൊല്ലമുളയിൽ ഒഴുക്കിൽപെട്ടു കാണാതായ യുവാക്കളിലൊരാൾ മരിച്ചു. കൊല്ലമുള സ്വദേശി അദ്വൈതാണ് മരിച്ചത്. ഒഴുക്കിൽപെട്ട സാമുവലിനെനേരത്തെ രക്ഷപ്പെടുത്തിയിരുന്നു. സാമുവലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ടാണ് ഇരുവരും ഒഴുക്കിൽപെട്ടത്.


തെക്കൻജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്.സംസ്ഥാനത്ത് വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു


അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശി കുമരന്‍ ആണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട കിഷോർ എന്ന ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാലേകാലോടെയായിരുന്നു സംഭവം.തമിഴ്‌നാട് സ്വദേശികളടക്കം നിരവധിപേര്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടം കാണുന്നതിന് ഞായറാഴ്ച എത്തിയിരുന്നു. വെള്ളച്ചാട്ടത്തില്‍ കുളിച്ചുകൊണ്ടിരുന്നവരാണ് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ പെട്ടത്. രണ്ടുപേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ ഒരാളെ തെങ്കാശിയിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെവെച്ചാണ് മരണം സംഭവിച്ചത്. മറ്റൊരാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ 25-ഓളം പേര്‍ വെള്ളച്ചാട്ടത്തിനു നടുവിലെ പാറക്കെട്ടില്‍ കുടുങ്ങിയിരുന്നു. പിന്നീട് അച്ചന്‍കോവില്‍ റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ഇവരെ വടംകെട്ടി പുറത്തേക്ക് എത്തിക്കുകയായിരുന്നു. വനത്തിനുള്ളില്‍ ഉണ്ടായ ഉരുള്‍പൊട്ടലാണ് മലവെള്ളപ്പാച്ചിലിന് ഇടയാക്കിയതെന്നാണ് സൂചന.കഴിഞ്ഞ അഞ്ച് വര്‍ഷമായി കുഭാവുരുട്ടി വെള്ളച്ചാട്ടത്തിലേക്ക് ആളുകളെ പ്രവേശിപ്പിച്ചിരുന്നില്ല. പിന്നീട് കഴിഞ്ഞദിവസമാണ് വെള്ളച്ചാട്ടം തുറന്നുനല്‍കിയത്. ഇതോടെ തമിഴ്‌നാട്ടില്‍നിന്ന് നിരവധി പേര്‍ ഇവിടെ എത്തിയിരുന്നു. കഴിഞ്ഞ ദിവസം കുറ്റാലം വെള്ളച്ചാട്ടം അടച്ചതോടെ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തിരുന്നു.