23 March 2023 Thursday

മുടിവെട്ടാനെത്തിയ പതിനാലുകാരനെ അശ്ലീലദൃശ്യം കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

ckmnews

ഇടുക്കി: ഇടുക്കിയിലെ കുമളിയിൽ ബാർബർ ഷോപ്പിൽ മുടിവെട്ടാനെത്തിയ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. വിശ്വനാഥപുരം രാജീവ് ഭവനിൽ രാജീവിനെയാണ് കുമളി പൊലീസ് അറസ്റ്റു ചെയ്തത്. അശ്ലീലദൃശ്യം കാണിച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. 


മുടി വെട്ടാനെത്തിയ കുട്ടിയെ ബൈക്കിൽ വിളിച്ച് കയറ്റി ഇയാളുടെ വീട്ടിലെത്തിച്ച ശേഷം മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ ബലം പ്രയോഗിച്ച് കാണിക്കുകയും കടന്നു പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. കുട്ടി ബഹളംവെച്ചതോടെ ഇയാൾ വീട്ടിൽ നിന്നും ഇറങ്ങി പോയി. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. വിവരമറിഞ്ഞ് മാതാപിതാക്കൾ നൽകിയ പരാതിയെ തുട‍ന്നാണ് പൊലീസ് രാജീവിനെ അറസ്റ്റ് ചെയ്തത്.