09 May 2024 Thursday

ബാലഭാസ്കറിന്‍റേത് അപകട മരണം തന്നെയെന്ന് കോടതി; തുടരന്വേഷണമില്ല, അച്ഛന്‍റെ ഹർജി തള്ളി

ckmnews

തിരുവനന്തപുരം:  സംഗീത സംവിധായകൻ ബാലഭാസ്കറിന്‍റേത് അപകട മരണം തന്നെയെന്ന് സിജെഎം കോടതി. സിബിഐ റിപ്പോർട്ട് അംഗീകരിച്ച കോടതി ബാലഭാസ്കറിന്‍റെ അച്ഛന്‍റെ ഹർജി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്. ഹൈക്കോടതിയിൽ പോകുമെന്ന് ബാലഭാസ്കറിന്‍റെ അച്ഛൻ ഉണ്ണി പ്രതികരിച്ചു. സിബിഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നായിരുന്നു ബാലഭാസ്കറിന്‍റെ അച്ഛൻ ഉണ്ണിയുടെ ആവശ്യം.