09 May 2024 Thursday

ഖത്തറില്‍ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികള്‍ ഇന്ന് നാട്ടിലെത്തും

ckmnews

തിരുവനന്തപുരം: ഇറാനില്‍ നിന്നും മത്സ്യബന്ധനത്തിനു പോയി ഖത്തര്‍ പൊലീസിന്റെ പിടിയിലായ മലയാളി മത്സ്യത്തൊഴിലാളികളില്‍ മൂന്നു പേര്‍ ഇന്ന് നാട്ടിലെത്തും. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജയന്‍ ക്രിസ്റ്റഫര്‍(36), അരുണ്‍(22), അടിമലത്തുറ സ്വദേശി മൈക്കല്‍ സെല്‍വദാസന്‍ (34) എന്നിവരാണ് ഇന്ന് വൈകുന്നേരം 5.40നുള്ള വിമാനത്തില്‍ തിരുവന്തപുരത്തെത്തുന്നത്.


ഇവര്‍ ഉള്‍പ്പെടെ ആറ് മലയാളികള്‍ ജൂണ്‍ മൂന്നിനാണ് ഖത്തര്‍ പോലീസിന്റെ പിടിയിലായത്. ബോട്ട് ശക്തമായ കാറ്റില്‍പ്പെട്ട് ഖത്തര്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 19നാണ് ഇവര്‍  ഇറാനില്‍ എത്തിയത്. ഇവരുടെ   മോചനത്തിനായി ഖത്തറിലെയും ഇറാനിലെയും ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടു വരികയായിരുന്നുവെന്ന് നോര്‍ക്ക അറിയിച്ചു.