09 May 2024 Thursday

സ്കൂള്‍ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് ഇനി ഇരട്ടി വേഗതയില്‍; ബിഎസ്എൻഎല്ലുമായി ധാരണ

ckmnews

തിരുവനന്തപുരം: കേരളത്തിലെ  ഹൈസ്കൂള്‍ - ഹയർസെക്കന്ററി - വി.എച്ച്.എസ്.ഇ സ്കൂളുകളില്‍ 100 എം.ബി.പി.എസ് വേഗതയില്‍ ബ്രോഡ്ബാന്റ് ഇന്റർനെറ്റ്  സൗകര്യം ഏർപ്പെടുത്താന്‍ കൈറ്റും ബി.എസ്.എന്‍.എല്ലും ധാരണയായി. നിലവിലുള്ള 8 എം.ബി.പി.എസ് വേഗതയിലുള്ള ഫൈബർ കണക്ഷനുകളിലാണ് പന്ത്രണ്ടര ഇരട്ടി വേഗതയില്‍ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് നല്‍കാനുള്ള ധാരണാപത്രം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷിന്റെയും സാന്നിധ്യത്തില്‍ കൈറ്റ് സി.ഇ.ഒ കെ അന്‍വർ സാദത്തും ബി.എസ്.എന്‍.എല്‍ കേരളാ സി.ജി.എം സി.വി. വിനോദും കൈമാറി.