09 May 2024 Thursday

കടുകട്ടി കെമിസ്ട്രി പരീക്ഷയെ എളുപ്പമാക്കാൻ അധ്യാപക കൂട്ടായ്മ; ഓൺലൈൻ പരിശീലന പരിപാടി അവസാനഘട്ട ഒരുക്കങ്ങളിൽ

ckmnews

തിരുവനന്തപുരം: ചോദ്യപേപ്പറിലെ പ്രശ്നങ്ങളും പരീക്ഷാമൂല്യനിർണ്ണയത്തിലെ ആശയക്കുഴപ്പങ്ങളും കാരണം  കഴിഞ്ഞ കെമിസ്ട്രി പ്ലസ് ടു പരീക്ഷ ചർച്ചാ വിഷയമായിരുന്നു. ഇത്തവണത്തെ പരീക്ഷ കടുകട്ടിയെന്നായിരുന്നു ഭൂരിഭാഗം വിദ്യാർത്ഥികളും പറഞ്ഞത്. അത് പരീക്ഷാഫലത്തിലും കണ്ടു. 2021ൽ കെമിസ്ട്രി പരീക്ഷയിൽ എ പ്ലസ് നേടിയവർ 64,308 ആയിരുന്നെങ്കിൽ ഇക്കുറി അത് പകുതിയിൽ താഴെയായി, 30615. പരീക്ഷയിൽ തോറ്റവരുടെ എണ്ണവും കാര്യമായി കൂടി. കഴിഞ്ഞ വർഷം 12135 പേരാണ് തോറ്റതെങ്കിൽ ഇത്തവണ അത് 19,705 ലെത്തി.