09 May 2024 Thursday

അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് കെ എസ് ശബരിനാഥന്‍, നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ്

ckmnews

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍  ഗൂഡാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കെ എസ് ശബരിനാഥ്, പിണറായിക്കെതിരെ  കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് പോലീസ് എത്തിച്ചപ്പോഴാണ് ശബരിനാഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.


താന്‍ തീവ്രവാദിയൊന്നുമല്ല. തന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ് എന്ന് ശബരിനാഥന്‍ ആരോപിച്ചു.സ്വർണ്ണക്കടത്ത് ചർച്ച ആകാതിരിക്കാൻ ആണ് ശബരീനാഥനെ അറസ്റ്റ് ചെയ്യുന്നതെന്ന് യൂത്ത് കോൺഗ്രസ് ദേശിയ നേത്വത്വം ആരോപിച്ചു.മോദിയുടെ ബി ടീമായി സിപിഎം മാറിയെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.