26 April 2024 Friday

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,

ckmnews

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,


തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇടുക്കി, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.