09 May 2024 Thursday

രണ്ടാഴ്ച പെയ്‌തത് 52.18 സെന്റിമീറ്റർ മഴ;ശ‌ക്തിയോടെ തുടരുമെന്ന് മുന്നറിയിപ്പ്

ckmnews

രണ്ടാഴ്ച പെയ്‌തത് 52.18 സെന്റിമീറ്റർ മഴ;ശ‌ക്തിയോടെ തുടരുമെന്ന് മുന്നറിയിപ്പ്


തിരുവനന്തപുരം:ജൂലൈയിലെ രണ്ടാഴ്ചയിൽ സംസ്ഥാനത്തു പെയ്തത്  52.18 സെന്റിമീറ്റർ മഴ. നാലു ദിവസം കൂടി മഴ തുടരുമെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചു. 


വടക്ക് കിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ച ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാനും തുടർന്ന് ഒമാൻ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.