27 April 2024 Saturday

യന്ത്രത്തകരാര്‍; ഷാർജ്ജയില്‍ നിന്നുള്ള വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കി

ckmnews

നെടുമ്പാശ്ശേരി: യന്ത്രത്തകരാറിനെ തുടര്‍ന്ന് ഷാർജയിൽ നിന്നുള്ള വിമാനം അടിയന്തരമായി നെടുമ്പാശ്ശേരിയില്‍ ഇറക്കി. എയർ അറേബ്യയുടെ വിമാനമാണ് രാത്രി 7.25ന് അടിയന്തിരമായി നിലത്തിറക്കിയത്.


215 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഹൈഡ്രോളിക് തകരാറിനെ തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനം റൺവേയിൽ നിന്നും മാറ്റി. 222 യാത്രക്കാരെയും ഏഴ് വിമാന ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. വിമാനത്താവളത്തിൽ ജാഗത്രാ നിർദ്ദേശം പിൻവലിച്ചു.