26 April 2024 Friday

സെപ്റ്റിക് ടാങ്കില്‍ കുടുങ്ങിയ പശുവിനെ രക്ഷപ്പെടുത്തി

ckmnews

മലപ്പുറം:  സെപ്റ്റിക്ക് ടാങ്കില്‍ വീണ പശുവിനെ ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍ രക്ഷപ്പെടുത്തി. പെരിന്തല്‍മണ്ണ ചീരട്ടമണ്ണയിലെ അല്‍ഫെസ് പട്ടാണിയുടെ പശുവാണ് അബദ്ധത്തില്‍ പഴയ സെപ്റ്റിക് ടാങ്കില്‍ വീണ് കുടുങ്ങിയത്.

പശുവിനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുടമസ്ഥ തിരഞ്ഞപ്പോഴാണ് ഉപയോഗമില്ലാത്ത സെപ്റ്റിക് ടാങ്കില്‍നിന്ന് പശുവിന്റെ അലര്‍ച്ച കേട്ടത്.  ഉടനെ തന്നെ ഇവര്‍  ജില്ലാ ട്രോമാകെയര്‍ പെരിന്തല്‍മണ്ണ സ്റ്റേഷന്‍ യൂനിറ്റിനെ ബന്ധപ്പെടുകയായിരുന്നു.