26 April 2024 Friday

തൃശ്ശൂരിൽ വൈദ്യുതി കമ്പികൾ പൊട്ടി വീണ് ഷോക്കേറ്റ പശുക്കൾ ചത്തു

ckmnews

തൃശ്ശൂർ: തൃശ്ശൂർ ദേശമംഗലത്ത് പശുക്കൾ ഷോക്കേറ്റ് ചത്തു. പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റാണ് മൂന്ന് പശുക്കൾ ചത്തത്. കടുകശ്ശേരി തോട്ടുമൂച്ചിക്കല്‍ അവറുവിൻ്റെ മൂന്ന് പശുക്കളാണ് ചത്തത്.  ശക്തമായ കാറ്റില്‍ വൈദ്യുത കമ്പികള്‍ പൊട്ടി വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.