09 May 2024 Thursday

കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം കിരണിന്‍റേതെന്ന് സംശയം,സാമ്യമണ്ടെന്ന് കിരണിന്‍റെ അച്ഛൻ, ഡിഎന്‍എ പരിശോധന നടത്തും

ckmnews

തിരുവനന്തപുരം:  കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം ഞായറാഴ്ച  ആഴിമലയിൽ കാണാതായ മൊട്ടമൂട് സ്വദേശി കിരണിന്‍റേതാണോ എന്ന് സംശയം. മൃതദേഹത്തിന്‍റെ കയ്യിലെ ചരടും കിരൺ കെട്ടിയിരുന്ന ചരടും തമ്മിൽ സാമ്യമുണ്ടെന്ന് കിരണിന്‍റെ അച്ഛൻ മധു പറയുന്നു. 


അതേസമയം ഡി എൻ എ പരിശോധനക്ക് ശേഷം മാത്രമേ വ്യക്തത വരുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. നീണ്ടകരയിൽ നിന്നും ഒരാളെ കടലിൽ കാണാതായിട്ടുണ്ട്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണെന്നും  എസ് എച്ച് ഒ പ്രജീഷ് ശശി വ്യക്തമാക്കി.