26 April 2024 Friday

കാണാതായ പത്താംക്ലാസുകാരിയെ കണ്ടെത്തിയത് ബസ് ഡ്രൈവർക്കൊപ്പം, പ്രതി വിവാഹിതൻ

ckmnews

പത്തനംതിട്ട: സീതത്തോട് ആങ്ങാമുഴിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി. സ്വകാര്യ ബസ് ഡ്രൈവർക്കൊപ്പമാണ് പത്താം ക്ലാസുകാരിയെ പൊലീസ് കണ്ടെത്തിയത്. ആങ്ങാമൂഴിയിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ മുതലാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിയെ കൊണ്ടുപോയ സ്വകാര്യ ബസ് ഡ്രൈവർ 33 കാരനായ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 


പെൺകുട്ടിയെ കാണാതായതോടെ മൂഴിയാർ പൊലീസിൽ പെൺകുട്ടിയുടെ അമ്മ പരാതി നൽകിയിരുന്നു. പരാതിയിൽ ബസ് ഡ്രൈവർ ഷിബിനൊപ്പമാകാം മകൾ പോയതെന്ന സംശയം ഇവർ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോട്ടയത്തുനിന്നാണ് പ്രതിക്കൊപ്പം പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. പെരുനാട് സ്വദേശിയാണ് ഷിബിൻ.