09 May 2024 Thursday

സംസ്ഥാനത്ത് വ്യാപക മഴ ലഭിച്ചേക്കും; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

ckmnews

സംസ്ഥാനത്ത് വ്യാപക മഴ ലഭിച്ചേക്കും; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്


തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് വ്യാപകമഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.


കേരളാ തീരത്ത് രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ട്. തീരദേശവാസികൾ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാലവർഷക്കാറ്റിനൊപ്പം തെക്കൻ മഹാരാഷ്ട്ര‌തീരം മുതൽ തെക്കൻ ഗുജറാത്തി തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയാണ് മഴയ്ക്ക് കാരണം.