26 April 2024 Friday

മതനിന്ദ കേസ്; സ്വപ്നയുടെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജിന് മുൻകൂർ ജാമ്യം

ckmnews

കൊച്ചി: മതനിന്ദ ആരോപിച്ചുള്ള കേസില്‍ സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. കെഎസ്ആർടിസി ഡ്രൈവറെ വേഷത്തിന്‍റെ പേരിൽ സമൂഹമാധ്യമത്തിലൂടെ മതപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ചുള്ള കേസിലാണ് മുൻകൂർ ജാമ്യം ലഭിച്ചിരിക്കുന്നത്. ജാമ്യവ്യവസ്ഥകൾ എന്തൊക്കെയാണെന്ന് അറിവായിട്ടില്ല. മതപരമായ അധിക്ഷേപം നടത്തിയിട്ടില്ലെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ താലിബാനിസം ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത് എന്നുമായിരുന്നു കോടതിയിൽ അഡ്വ. കൃഷ്ണരാജിന്‍റെ വാദം.


മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തി എറണാകുളം സെൻട്രൽ പൊലീസാണ് അഭിഭാഷകനായ അഡ്വ. കൃഷ്ണരാജിനെതിരെ കേസെടുത്തത്. കെഎസ്ആർടിസി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഇട്ട സംഭവത്തിലാണ് കേസെടുത്തത്. മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയിട്ടുണ്ട്. തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ അനൂപ് വി ആർ നൽകിയ പരാതിയിലാണ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴി ലഭിച്ച പരാതിയിലാണ് കേസ്.