26 April 2024 Friday

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; 6.6 ശതമാനം വർധനവ്

ckmnews

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; 6.6 ശതമാനം വർധനവ്


തിരുവനന്തപുരം:സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്കുകൾ റഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ചു. വൈദ്യുതി നിരക്കിൽ 6.6 ശതമാനം വർധനവാണ് പ്രഖ്യാപിച്ചത്. പ്രതിമാസം 50 യൂണിറ്റ് വരെ നിരക്ക് വർധനവ് ഇല്ല. അടുത്ത ഒരു വർഷത്തേ‍ക്കുള്ള പുതുക്കിയ വൈദ്യുതി നിരക്കാണ് പ്രഖ്യാപിച്ചത്. കൊവിഡ് പരിഗണിച്ചാണ് അഞ്ച് വർഷത്തേക്കുള്ള താരിഫ് പ്രഖ്യാപിക്കാത്തതെന്ന് കമ്മീഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.