09 May 2024 Thursday

എസ്എഫ്ഐക്കാർ രാഹുലിന്റെ ഓഫിസ് ആക്രമിച്ചു; സ്റ്റാഫിനെ മര്‍ദിച്ചു; സംഘർഷം

ckmnews

വയനാട് കല്‍പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്ക് നടന്ന എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഓഫിസിലേക്ക് തളളിക്കയറി. സ്റ്റാഫിനെ മര്‍ദിച്ചു.   ഓഫിസിലെ സാധനങ്ങള്‍ തകര്‍ത്തെന്നും കോണ്‍ഗ്രസ് നേതാക്കൾ ആരോപിച്ചു. പരിസ്ഥിതിലോല മേഖല ഉത്തരവിനെതിരെ രാഹുല്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. എസ്.എഫ്.ഐ കാട്ടിയത്  ഗുണ്ടായിസമെന്ന് ടി.സിദ്ദിഖ് എം.എല്‍.എ പ്രതികരിച്ചു.  ആക്രമണം ആസൂത്രിതമാണ്. ക്രമസമാധനനില എന്തെന്ന് മുഖ്യമന്ത്രി മറുപടി പറയണം. സി.പി.എം കനത്തവില നല്‍കേണ്ടി വരുമെന്നും ടി.സിദ്ദിഖ് മുന്നറിയിപ്പ് നൽകി.