09 May 2024 Thursday

ചങ്ങരംകുളം സ്വദേശി ഷാജഹാൻ മുഹമ്മദ് സംവിധാനം ചെയ്യുന്ന കളിഗമനാർ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു

ckmnews

ചങ്ങരംകുളം സ്വദേശി ഷാജഹാൻ മുഹമ്മദ് സംവിധാനം ചെയ്യുന്ന കളിഗമനാർ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു


മിറാക്കിൾ ആൻ്റ് മാജിക്ക് മൂവി ഹൗസിൻ്റെ ബാനറിൽ ചങ്ങരംകുളം സ്വദേശിയും  നവാഗത സംവിധായകനുമായ ഷാജഹാൻ മുഹമ്മദ് സംവിധാനം ചെയ്യുന്ന കളിഗമിനാർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ ഇരുപത്തിരണ്ട് ബുധനാഴ്ച്ച തിരുവനന്തപുരത്ത് പോത്തൻകോട് പാലസ്സിൽ

ഇന്ദ്രൻസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ ആരംഭിച്ചു.



ഇന്ദ്രൻസ്, ഡോ.റോണി, അസീസ് നെടുമങ്ങാട്, രേണു എന്നിവരാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്. ഏറെ ദുരുഹതകൾ നിറഞ്ഞ ഒരു കഥയുടെ ചലച്ചിതാവിഷ്ക്കാരണമാണീച്ചിത്രം.ഗമിനാർ എന്ന ബംഗ്ളാവിൽ മൂന്നു ഗ്യാംങ്ങ് സ്റ്റേഴ്സിൻ്റെ കളികളാണ് പൂർണ്ണമായും ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ഏറെ ദുരൂഹതകളും സസ്പെൻസുമൊക്കെ കോർത്തിണക്കിയാണ് അവതരണം.സായ്കുമാർ, നവാസ് വള്ളിക്കുന്ന്, ഉണ്ണിലാൽ, ടിറ്റു വിൽസൻ, ശ്രീലക്ഷ്മി'ആതിര, കൃഷ്ണേന്ദു.അർഫാസ് ഇക്ബാൽ, അജിത് കലാഭവൻ, റോണ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.