09 May 2024 Thursday

നാളെത്തെ ഭാരത് ബന്ദ്:ഏറ്റെടുക്കാൻ ആളില്ല സോഷ്യൽ മീഡയ പ്രചാരണം മാത്രമെന്ന് നിഗമനം:കേരളത്തിൽ ജാഗ്രത പുലർത്താൻ നിർദേശം

ckmnews

നാളെത്തെ ഭാരത് ബന്ദ്:ഏറ്റെടുക്കാൻ ആളില്ല


സോഷ്യൽ മീഡയ പ്രചാരണം മാത്രമെന്ന് നിഗമനം:കേരളത്തിൽ ജാഗ്രത പുലർത്താൻ നിർദേശം


അഗ്നിപഥ് പദ്ധതിക്കെതിരാ‌യി ഏതാനും ചില സംഘടനകൾ ബന്ദ് പ്രഖ്യാപിച്ചതായാണ് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നത്. അതേസമയം കേരളത്തിൽ ഒരു സംഘടനയും ബന്ദിന് പിന്തുണയുമായി എത്തിയിട്ടില്ല. ബന്ദെന്ന പേരിൽ സമരത്തിനറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും പൊലീസ് സുരക്ഷയൊരുക്കും.പൊലീസിനോട് സജ്ജമായിരിക്കാൻ ഡിജിപി അനിൽകാന്ത് നിർദേശിച്ചു.അഗ്നിപഥ് പദ്ധതിക്കെതിരായി ചില സംഘടനകൾ ഭാരത ബന്ദിന് ആഹ്വാനം ചെയ്തെന്ന പ്രചാരണമാണ് സോഷ്യൽ മീഡയയിൽ വ്യാപമാകുന്നത്.സംഘടനകളുട പേര് വിവരങ്ങൾ വ്യക്തമല്ല. സന്ദേശങ്ങൾ പ്രചരിച്ചതോടെ വിവിധ സംസ്ഥാനങ്ങളിൽ പൊലീസ് നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.കേരളത്തിൽ നാളെ ഒരു സംഘടനയുടേയും ഹർത്താലില്ല. ഭാരത ബന്ദിന് ആരുടേയയും പിന്തുണയുമില്ല.


ബന്ദെന്ന പ്രചാണം നടക്കുന്ന സാഹചര്യത്തിൽ പൊലീസിനോട് സജ്ജമായിരിക്കാൻ ഡിജിപി അനിൽകാന്ത് നിർദേശിച്ചു. പൊലീസ് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു.പൊതുജനങ്ങൾക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കർശനമായി നേരിടും. അക്രമങ്ങൾക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങൾ നിർബന്ധപൂർവം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. കോടതികൾ, വൈദ്യുതിബോർഡ് ഓഫിസുകൾ, കെഎസ്ആർടിസി, മറ്റ് സർക്കാർ ഓഫിസുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകാൻ ജില്ലാ പൊലീസ് മേധാവികൾ നടപടി സ്വീകരിക്കും.


സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് രാത്രി മുതൽതന്നെ പൊലീസ് പിക്കറ്റിങും പട്രോളിങും ഏർപ്പെടുത്തും. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ റേഞ്ച് ഡിഐജിമാരും മേഖലാ ഐജിമാരും സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കും. അക്രമങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ക്രമസമാധാനവിഭാഗം എഡിജിപിക്ക് നിർദേശം നൽകി