09 May 2024 Thursday

സ്വർണ്ണവില ഗ്രാമിന് 160 രൂപ കൂടി കുറഞ്ഞു:പവന് 38200

ckmnews

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടച്ചയായ രണ്ട് ദിവസം ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില (Gold price today)  38200 രൂപയായി. ഇന്നലെ 200 രൂപയുടെ വർധനവുണ്ടായിരുന്നു. 


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നലെ 25 രൂപയുടെ വർധനവുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച 35 രൂപ കുറഞ്ഞിരുന്നു. നിലവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4775 രൂപയാണ്. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഇടിഞ്ഞു. 15 രൂപയാണ് കുറഞ്ഞത്. ഇന്നലെ 20 രൂപ വർധിച്ചിരുന്നു. ശനിയാഴ്ച  30 രൂപയുടെ ഇടിവുണ്ടായിരുന്നു.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3945 രൂപയാണ്.  ജൂൺ മൂന്നിന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില  45 രൂപ വർധിച്ചിരുന്നു.  


അതേസമയം കേരളത്തിൽ, വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണിയിൽ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 


ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)


ജൂൺ 01 - ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു. വിപണി വില - 38000 രൂപ 

ജൂൺ 02 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 38080 രൂപ 

ജൂൺ 03 -  ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില -  38480 രൂപ 

ജൂൺ 04 - ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില - 38200 രൂപ 

ജൂൺ 05 - സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില -  38200 രൂപ 

ജൂൺ 06 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 38280 രൂപ

ജൂൺ 07 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 38280 രൂപ

ജൂൺ 08 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 38280 രൂപ

ജൂൺ 09 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 38280 രൂപ