09 May 2024 Thursday

പൊതുവിദ്യാലയങ്ങളില്‍ 'കാലാവസ്ഥാ നിലയങ്ങൾ'; ഒരുചുവട് കൂടി മുന്നോട്ടെന്ന് മന്ത്രി വി ശിവൻകുട്ടി

ckmnews

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ  ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളം പദ്ധതിയിലൂടെ  സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍  വെതര്‍ സ്റ്റേഷനുകള്‍ (കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍) സ്ഥാപിക്കുന്നു. പദ്ധതിയുടെ പേര് ' കേരള സ്കൂള്‍ വെതര്‍ സ്റ്റേഷൻ 'എന്നാണ്. ഓരോ ദിവസത്തെയും അന്തരീക്ഷസ്ഥിതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ (ദിനാവസ്ഥ) മനസ്സിലാക്കുന്നതിനും അവ രേഖപ്പെടുത്തുന്നതിനും അതുവഴി നിശ്ചിത കാലാവസ്ഥാ ഡാറ്റകള്‍ തയ്യാറാക്കുന്നതിനും ഇതിലൂടെ കഴിയുന്നു.