09 May 2024 Thursday

തീരമണഞ്ഞ് ബോട്ടുകൾ; അർധരാത്രി മുതൽ ട്രോളിങ് നിരോധനം ; ജൂലൈ 31 വരെ തുടരും

ckmnews

തീരമണഞ്ഞ് ബോട്ടുകൾ; അർധരാത്രി മുതൽ ട്രോളിങ് നിരോധനം ; ജൂലൈ 31 വരെ തുടരും


തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം തുടങ്ങും. ട്രോളിങ് ബോട്ടുകൾക്ക് 52 ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനമുള്ളത്. ഇതോടെ 4,200-ലധികം വരുന്ന ട്രോളിങ് ബോട്ടുകൾ അർധരാത്രി മുതൽ കടലിൽ പോകില്ല. ജൂൺ 10 മുതൽ ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം.


അയൽ സംസ്ഥാനത്തെ ബോട്ടുകൾ നിരോധനത്തിന് മുമ്പേ തീരം വിട്ടു പോകണമെന്നാണ് നിർദേശം. അതേസമയം പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. മത്സ്യലഭ്യതയിലെ കുറവും വർധിച്ച മത്സ്യബന്ധന ചിലവും പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ ട്രോളിങ് നിരോധനം കൂടി എത്തിയതോടെ മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് കടക്കുകയാണ്