09 May 2024 Thursday

ന്യൂജെൻ കള്ളന്മാർ ഹാക്ക് ചെയ്ത ട്വിറ്റർ അക്കൗണ്ട് മണിക്കൂറുകൾക്കുള്ളിൽ തിരിച്ച് പിടിച്ച് കേരള പൊലീസ്

ckmnews

തിരുവനന്തപുരം: ന്യൂജെൻ കള്ളന്മാർ ഹാക്ക് ചെയ്ത ഔദ്യോഗിക ട്വിറ്റർ ഹാന്റിൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ച് പിടിച്ച് കേരള പൊലീസ്. ഇന്നലെ രാത്രി എട്ട് മണിയോടെ ഹാക്ക് ചെയ്യപ്പെട്ട ദി കേരള പൊലീസ് എന്ന ട്വിറ്റർ ഹാന്റിലാണ് തിരിച്ച് പിടിച്ചത്. 3.14 ലക്ഷം ട്വിറ്ററിൽ പിന്തുടരുന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഓക്ക് പാരഡൈസ് എന്ന ഹാക്കേഴ്സാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തത്.