09 May 2024 Thursday

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യ ബന്ധനത്തിനുളള വിലക്ക് തുടരും

ckmnews

സംസ്ഥാനത്ത് ഇന്നും കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്.

കേരള തീരത്ത് മത്സ്യ ബന്ധനത്തിനുളള വിലക്ക് തുടരുകയാണ്. ജൂൺ പതിനൊന്ന് വരെയാണ് മത്സ്യബന്ധനത്തിന് വിലക്ക്. കേരളത്തിൽ കാലവർഷം മെയ് 29ന് എത്തിയെങ്കിലും കാറ്റിന്റെ ഗതിയും ശക്തിയും അനുകൂലമാകാത്തതിനാൽ ശക്തമായ മഴ ലഭിച്ചിട്ടില്ല.